സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എംപുരാൻ ട്രെയിലർ പുറത്തിറങ്ങി: അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ചിത്രം നേടിയത് 11 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആരാധകർ ആകാംഷയോടെ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറങ്ങി. അർദ്ധരാത്രിയിൽ പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ഈ കാഴ്ചക്കാർ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന്റെ കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹവും ആകാംഷകളുമാണ്.

മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രം അക്കാലം മുതല്‍ക്കെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനിപ്പുറം മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടിയാണ്.

ബോളിവുഡ് ബോക്സ് ഓഫീസ് അടക്കമുള്ള ട്രാക്കര്‍മാരുടെ കണക്കാണ് ഇത്. ബുക്കിം​ഗ് ആരംഭിച്ചിരിക്കുന്ന ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ ചിത്രം വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ആരാധകര്‍. പ്രതീക്ഷകളനുസരിച്ച് ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിക്കാൻ ചിത്രത്തിന് കഴിയും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.