റിയാദ്: കൊല്ലം കടക്കൽ ചിതറ സ്വദേശിയായ സേതുപതി നീലകണ്ഠപിള്ള ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ, റാസ് തനൂറായിലാണ് മരിച്ചത്. കോണ്ട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സേതുപതി നീലകണ്ഠപിള്ളയുടെ മൃതദേഹം റാസ് തനൂറയിലെ റഹിമ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണാനന്തര ഔദ്യോഗിക നടപടികൾ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വോളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.




