തിരുവനന്തപുരം: ഉറിയാക്കോട് പ്രദേശത്തെ സോഫാസെറ്റി നിർമാണ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മരിച്ചത് അസം സ്വദേശിയായ സരോജ് ആണ്.
എച്ച്.എസ്. മാർക്കറ്റിന് സമീപമുള്ള ഫാക്ടറിയിൽ സോഫാ നിർമ്മാണത്തിനിടെ ഉപയോഗിച്ചിരുന്ന കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സരോജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയ അധികൃതർ കംപ്രസർ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണം എന്ന് സ്ഥിരീകരിച്ചു. മറ്റ് തൊഴിലാളികൾക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല.




