തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടിയിലെ പ്രവാസികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കാത്തലിക്ക് എക്സ്പാട്രിയേറ്റ്സ് ൻ്റെ 3-ാം കുടുബ സംഗമം ചാലക്കുടി റോട്ടറി ക്ലബ്ബ് ഹാളിൽ വെച്ച് നടത്തി. പടിഞ്ഞാറേ ചാലക്കുടി നിത്യ സഹായ മാതാ പളളി വികാരി ഫാദർ നിക്സൺ ചാക്കോര്യ കുടുബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജീജോ അമ്പൂക്കൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോൺസൺ മുട്ടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സോബി തരകൻ വാർഷിക വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നിത്യ സഹായ മാതാ പളളി സഹ വികാരി ഫാദർ ജോസഫ് പയ്യപ്പിള്ളി, വൈസ് പ്രസിഡൻ്റ് വിത്സൺ മറ്റത്തിൽ, ജോയിൻ്റ് ട്രഷറർ ജിജോ തരകൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, മ്യൂസിക് ഷോ എന്നിവ അരങ്ങേറി.










