സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൂണ്‍ വാക്ക്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ‘Walk of fame’ ല്‍ പ്രദര്‍ശിപ്പിച്ച് ആരാധകര്‍. ചിത്രം മെയ് 30ന് തിയറ്റുകളില്‍ എത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒരുപറ്റം മൈക്കിള്‍ ജാക്‌സണ്‍ ആരാധകരെ ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ് ‘മൂണ്‍ വാക്ക് ‘എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോസ് ഏഞ്ചല്‍സിലുള്ള വോക്ക് ഓഫ് ഫെയിമില്‍ പ്രദര്‍ശിപ്പിച്ചത്. മൈക്കിള്‍ ജാക്‌സന്റെ പേരിലുള്ള സ്റ്റാറിന് അരികെ വെച്ചാണ് ആരാധകര്‍ ഈ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രം മെയ് 30ന് റിലീസ് ചെയ്യാനിരിക്കെ ഈ വാര്‍ത്ത മൈക്കിള്‍ ജാക്‌സണ്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിന്‍ സ്റ്റീഫനും കൂടിച്ചേര്‍ന്ന് ഒരുക്കുന്ന സിനിമയാണ് ‘മൂണ്‍ വാക്ക്’. മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ മൂണ്‍ വാക്ക്. മെയ് 30 ന് റിലീസിന് എത്തുന്ന’ ചിത്രം ഒരുകൂട്ടം ഡാന്‍സ് പ്രേമികളുടെ കഥയാണ് പറയുന്നത്. പ്രത്യേകിച്ച് 1980-90 കാലഘട്ടങ്ങളില്‍ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെയുടെ ആദ്യ സംവിധാനം കൂടിയാണ് .

കൗമാരത്തിന്റെ മുഖമുദ്രയായ പാട്ടും ഡാന്‍സും പ്രണയവും ഹരമാക്കിയ ഒരു പറ്റം പ്രീഡിഗ്രിക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ അവര്‍ നേരിട്ട ചെറുതും വലുതുമായ അനേകം പ്രതിബന്ധങ്ങള്‍. അന്നത്തെ ജീവിത- സാമൂഹിക പരിസരങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തല്‍ കൂടിയാണ് . ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍.ഡാന്‍സിനെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. നവാഗതരായ ഇവര്‍ക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ , മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം പ്രശാന്ത് പിള്ളയും വരികള്‍ വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, hush panda. ഛായാഗ്രഹണം അന്‍സാര്‍ ഷാ. എഡിറ്റിംഗ് ദീപു ജോസഫ്, കിരണ്‍ ദാസ്.

സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് സാബു മോഹന്‍,കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് സജി കൊരട്ടി, സന്തോഷ് വെണ്‍പകല്‍, ആക്ഷന്‍ മാഫിയ ശശി, ഗുരുക്കള്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂജ് വാസ്, നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് ഉണ്ണി കെ ആര്‍. അസോസിയേറ്റ് ഡയറക്ടെഴ്സ് സുമേഷ് എസ് ജെ, അനൂപ് വാസുദേവ്. കളറിസ്റ്റ് നന്ദകുമാര്‍. സൗണ്ട് മിക്‌സ് ഡാന്‍ജോസ്. ഡി ഐപോയെറ്റിക്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഗ്രാഫിക്‌സ് ശരത് വിനു. വിഎഫ്എക്‌സ് ഡി ടി എം. പ്രൊമോ സ്റ്റില്‍സ് മാത്യു മാത്തന്‍. സ്റ്റില്‍സ് ജയപ്രകാശ് അത്തല്ലൂര്‍, ബിജിത്ത് ധര്‍മ്മടം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിനിമ പ്രാന്തന്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഓള്‍ഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്‌സ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ‘മൂണ്‍ വാക്ക് ‘ മാജിക് ഫ്രെയിംസ് മെയ് 30 ന് തിയേറ്ററുകളില്‍ എത്തിക്കും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.