സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അച്ഛാ.. ഞങ്ങള്‍ക്കെല്ലാം ഏറെ അഭിമാനം’; ദാദാസാഹേബ് പുരസ്‌കാര നേട്ടം ആഘോഷിച്ച് വിസ്മയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളികളെയാകെ സന്തോഷിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസമാണ് നടന്‍ മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നാണ് പുരസ്‌കാര നേട്ടത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.

ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമല്ല, മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും ആഘോഷിക്കുകയാണ് തന്റെ പിതാവിന്റെ നേട്ടം. ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ അച്ഛനെ അഭിനന്ദിച്ചുകൊണ്ടുള്ള വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി. മോഹന്‍ലാല്‍ അനശ്വരമാക്കിയ ഒട്ടേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സംയോജിപ്പിച്ചുണ്ടാക്കിയ കൊളാഷ് ചിത്രത്തിനൊപ്പമായിരുന്നു വിസ്മയയുടെ പോസ്റ്റ്.

‘അഭിനന്ദനങ്ങള്‍ അച്ഛാ… അതുല്യനായ കലാകാരനെന്ന നിലയില്‍, അതുല്യനായ മനുഷ്യനെന്ന നിലയില്‍, നിങ്ങളെയോര്‍ത്ത് ഞങ്ങളെല്ലാവരും ഏറെ അഭിമാനിക്കുന്നു’ -ഇതാണ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി പേരാണ് വിസ്മയയുടെ പോസ്റ്റ് ലൈക്ക് ചെയ്തതും മോഹന്‍ലാലിനെ അഭിനന്ദിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തതും.

മണിച്ചിത്രത്താഴിലെ ഡോ. സണ്ണി, സ്ഫടികത്തിലെ ആട് തോമ, കിലുക്കത്തിലെ ജോജി, ചിത്രത്തിലെ വിഷ്ണു, ആറാം തമ്പുരാനിലെ ജഗന്നാഥന്‍, ഭ്രമരത്തിലെ ശിവന്‍കുട്ടി, കിരീടത്തിലെ സേതുമാധവന്‍, നരസിംഹത്തിലെ ഇന്ദുചൂഢന്‍ തുടങ്ങിയ ഒട്ടേറെ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ക്കൊപ്പം കര്‍ണഭാരം എന്ന സംസ്‌കൃത നാടകത്തിലെ മോഹന്‍ലാലിന്റെ രംഗവും ട്വന്റി-ട്വന്റിയിലെ മമ്മൂട്ടിക്കൊപ്പമുള്ള രംഗവും വിസ്മയയുടെ കൊളാഷിലുണ്ടായിരുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.