പെരുമ്പാവൂര്‍: ആലുവ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാറിനെ (35) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിറക്കര വിജയകുമാറിന്റെ മകളാണ്. ഇവര്‍ തനിച്ചുതാമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ളാറ്റില്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ആശുപത്രിയില്‍നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ളാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറുകയായിരുന്നു. അപ്പോഴാണ് ഡോക്ടര്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനസ്‌തേഷ്യോളജിസ്റ്റായ ഇവര്‍ അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്ന് സ്വയം കുത്തിവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.






