തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. മന്ത്രി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
എതിരെ വന്ന രണ്ടുകാറുകളാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചത്. കാറിന്റെ ഡോര്‍ ഭാഗത്തിന് അപകടത്തില്‍ ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്.
തൊട്ടു പിന്നിലുണ്ടായിരുന്ന എംഎല്‍എയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് പോയത്.
ധനമന്ത്രിയുടെ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്. ഇതേതുടര്‍ന്ന് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു. https://www.youtube.com/@whiteswantvonline
വൈദ്യ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ച കാര്‍ ടാറ്റ നെക്സോണ്‍ ഇ വി കാര്‍ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.



