Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്ന് എഫ്ഐആർ; മാനേജറെ മർദിച്ചത് മറ്റൊരു സിനിമയെ പ്രശംസിച്ചതിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പ്രൊഫഷണൽ മാനേജറെ മർദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്ന് എഫ്ഐആർ. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് നടനെതിരെ കേസെടുത്തത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിനായിരുന്നു മർദനം എന്നാണ് നടന്റെ മാനേജറുടെ മൊഴി.

പ്രൊഫഷണൽ മാനേജർ വിപിൻ കുമാറിന്‍റേതാണ് പരാതി. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് പരാതി ലഭിച്ചത്. മാനേജരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 115(2), 126(2), 296(b), 351(2), 324(4), 324(5) വകുപ്പുകൾ പ്രകാരമാണ് ഉണ്ണിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്.

Advertisement
WhiteswanTV Footer