കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിലെ നവഗ്രഹ എന്ന ഹോട്ടലിലാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളി ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആണിത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും തീ അണക്കുകയും ആയിരുന്നു. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായതോടെ അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. .










