കണ്ണൂർ: താറ്റിയോട് ശ്രീ ചെറുകൊട്ടാരം ക്ഷേത്രത്തിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തിൽ ക്ഷേത്രത്തിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചു. വൈകുന്നേരത്തെ പതിവ് ദീപാരാധനയ്ക്കും പൂജകൾക്കും ശേഷം ക്ഷേത്രനട അടച്ചു പോയതിന് പിന്നാലെയാണ് തീപ്പിടിത്തമുണ്ടായത്. ക്ഷേത്രത്തിനകത്ത് നിന്നും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. നാട്ടുകാർ ഉടൻ തന്നെ തീ അണച്ചെങ്കിലും ക്ഷേത്രത്തിന്റെ ഉൾഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപ്പിടിത്തത്തെത്തുടർന്ന് ഈ മാസം 16, 17, 18 തീയതികളിൽ നടത്താനിരുന്ന ക്ഷേത്രോത്സവം മാറ്റിവെച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









