Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അബുദാബിയിലേക്ക് പുറപ്പെടാനിരുന്ന യാത്രാവിമാനത്തിന്റെ ചിറകിൽ തീ; വിമാനം റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: അബുദാബിയിലേക്ക് പുറപ്പെടാനിരുന്ന യാത്രാവിമാനത്തിന്റെ ചിറകിൽ തീ കണ്ടതിനെ തുടർന്ന് ചൊവ്വാഴ്ച വിമാനം റദ്ദാക്കി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ഇടത് ചിറകിൽ തീപ്പിടിത്തമുണ്ടായത്. വിമാനത്തിൽ ഏകദേശം 280 യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.

വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റുമാർ ചിറകിൽ തീ കണ്ടത്. തുടർന്ന് മുൻകരുതൽ നടപടിയായി യാത്ര ഉടൻ റദ്ദാക്കുകയായിരുന്നു. അടിയന്തര പ്രതികരണ സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

തീ വേഗത്തിൽ അണച്ചതിനാൽ യാത്രക്കാർക്കും ജീവനക്കാർക്കും അപകടമോ നാശനഷ്ടമോ ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽനിന്ന് പുറത്തിറക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തീപിടിത്തത്തെ തുടർന്ന് വിമാനം റദ്ദാക്കിയതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. ചിറകിൽ തീപ്പിടിത്തമുണ്ടാകാൻ കാരണമായ സാഹചര്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix