തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സ് എം ഡി ടി എസ് കല്യാണരാമനാണ് ഇക്കാര്യം അറിയിച്ചത്. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ സഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായിരുന്നു. ആറുമാസത്തിലധികം ചികിത്സ വേണ്ടവർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.




