തൃശ്ശൂര്‍: വെടിക്കെട്ട് കലാകാരന് പന്തലങ്ങാട്ട് സുരേഷിനെ (47) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ മുകള്‍ ഭാഗത്ത് പുലര്‍ച്ചെ 4 മണിയോടെയാണ് സുരേഷിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങള്‍ക്കെല്ലാം വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനാണ് സുരേഷ്. ഭാര്യ ഷീന തൃശ്ശൂര്‍ പൂരം, ശബരിമല എന്നിവിടങ്ങളില്‍ വെടിക്കെട്ടിന് നേതൃത്വം കൊടുത്ത കലാകാരിയാണ്. തൃശ്ശൂര്‍ പൂരത്തില്‍ കരിമരുന്ന് വെടിക്കെട്ടിനിടെ മരണപ്പെട്ട വെടിക്കെട്ട് കലാകാരന് സുന്ദരന്‍, വെടിക്കെട്ട് കലാകാരന് ആനന്ദന് എന്നിവര്‍ സഹോദരങ്ങളാണ്.






