കോഴിക്കോട്: പെരുവയൽ പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും പൗരപ്രവർത്തകനുമായ മൂസലവിയുടെ മൂത്ത സഹോദരൻ നെരോത്ത് മുഹമ്മദ് അന്തരിച്ചു. ഇദ്ദേഹം മുൻ കോൺഗ്രസ് നേതാവുമായിരുന്നു. പ്രദേശത്തിന്റെ സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്കായി ദീർഘകാലം പ്രവർത്തിച്ചിരുന്ന മുഹമ്മദ് പെരുവയലിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.
മക്കൾ: എൻ. അബൂബക്കർ (ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), മൊയ്ദീൻ (പെരുവയൽ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി – ഹോണസ്റ്റ് ഫർണിച്ചർ), അബ്ദുൽ അസീസ്, ഫസ്ലുറഹ്മാൻ, സുലൈഖ, സക്കീന, സുഹറ, സബീറ,മരുമക്കൾ: മുഹമ്മദാലി കൽപ്പള്ളി, അജുകോയ പള്ളിപൊയിൽ, പീടികകണ്ടി സുബൈർ കുറ്റിക്കടവ്, സഫിയ, ആബിദ, ആമിന, ശബാന,സഹോദരങ്ങൾ: ആലിക്കുട്ടി, മൊയ്തീൻകുട്ടി, അസൈനാർ, അബ്ദുറഹ്മാൻ, പള്ളിക്കുട്ടി, പാത്തുമ്മ. മയ്യത്ത് നമസ്കാരം നവംബർ 27-ന് രാവിലെ 10 മണിക്ക് പെരുവയൽ ജുമാ മസ്ജിദിൽ നടക്കും.






