ലക്‌നൗ: കാണാതായ ഉത്തർപ്രദേശ് മുൻ ഗ്രാമമുഖ്യനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് പ്രതാപ്ഗഡിലെ മുഷ്‌താഖ് ഗുൽഷനാണ് കൊല്ലപ്പെട്ടത് . ചാക്കിൽ കെട്ടിയ നിലയിൽ പ്രദേശത്തെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 18 മുതൽ മുഷ്താഖിനെ കാണാതായത് . രണ്ട് ഭാര്യമാരും 18 മക്കളുമാണ് മുഷ്താഖിനുള്ളത്. ഇയാളുടെ പെൺസുഹൃത്തായ സുമനും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് നിഗമനം. ഇരുമ്പുകമ്പി കൊണ്ട് തലക്ക് അടിയേറ്റതാണ് മരണ കാരണം .കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളുകയാണ് പ്രതികൾ ചെയ്തത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പൊലീസ് പെൺസുഹൃത്തായ സുമനെ അറസ്റ്റ് ചെയ്തു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങി .






