ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിലെ ബാർഗി അണക്കെട്ടിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി നാല് പേർ മരിച്ചു. വിനോദസഞ്ചാരത്തിനായി പോയ ക്രൂയിസ് ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. കാണതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഏകദേശം 35 മുതൽ 40 വരെ ആളുകൾ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട്.




