കൊച്ചി: തേവര ഫെറിക്കടയ്ക്ക് സമീപമുള്ള ഒരു അപാർട്മെന്റിലെ സ്വിമ്മിംഗ് പൂളിൽ വീണ് നാല് വയസുകാരി മരിച്ചു. കുണ്ടന്നൂർ വലിയവീട്ടിൽ ഗോകുലിന്‍റയും സന്ധ്യയുടെയും മകൾ ഇനിയയാണ് മരിച്ചത്. ഈ മാസം ഒന്നിന് അമ്മയോടൊപ്പം അപാർട്മെന്റിൽ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇനിയയെ പൂളിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിൽ ആദ്യം എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ അഭ്യർഥന അനുസരിച്ച് ആറാം തീയതി കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്.










