പാലക്കാട്: ആലത്തൂർ ക്രസന്റ് ഹോസ്പിറ്റലിന്റെയും തോണിപ്പാടം ഹെൽത്ത് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 11 ഞായറാഴ്ച തോണി പാടം കുണ്ടുകാട് വായനശാലയിൽ വിജയകരമായി നടന്നു. ഫാമിലി മെഡിസിൻ, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം എന്നീ മേഖലകളിലായി ക്യാമ്പ് നടന്നു. നിരവധി രോഗികൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.
ഫാമിലി മെഡിസിൻ വിഭാഗത്തിൽ ഡോ. ഷാക്കിറ ശരീഫ്, അസ്ഥിരോഗ വിഭാഗത്തിൽ ഡോ. മുഹമ്മദ് മൻസൂർ, ശിശുരോഗ വിഭാഗത്തിൽ ഡോ. റംഷി കെ. കെ., ത്വക്ക് രോഗ വിഭാഗത്തിൽ ഡോ. സരിത എം. എന്നിവർ മെഡിക്കൽ സേവനം നൽകി.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് തോണിപ്പാടം ഹെൽത്ത് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് ശരീഫ്, സെക്രട്ടറി റസാക്ക്, ട്രഷറർ സതീഷ് എന്നിവർ നേതൃത്വം നൽകി.




