2024-ൽ അറ്റലാന്റയെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിച്ച മാനേജർ ഗിയാൻ പിയറോ ഗാസ്പെരിനി, ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം റോമയുടെ അടുത്ത മുഖ്യ പരിശീലകനാകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ക്ലബ് ഉടമകളായ ഡാനും റയാൻ ഫ്രീഡ്കിന് ഉൾപ്പെടെയുള്ള റോമയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് ഗാസ്പെരിനി കരാർ ഒപ്പുവെക്കാൻ സമ്മതിച്ചത്.
ബെർഗാമോയിൽ ഒമ്പത് വിജയകരമായ സീസണുകൾക്ക് ശേഷമാണ് ഗാസ്പെരെനി അറ്റലാന്റ വിടുന്നത്. യൂറോപ്പാ ലീഗ് കിരീടം, കോപ്പ ഇറ്റാലിയ ഫൈനൽ പ്രവേശനം, അഞ്ച് ചാമ്പ്യൻസ് ലീഗ് യോഗ്യതകൾ എന്നിവ ഈ കാലഘട്ടത്തിൽ അറ്റലാന്റ നേടിയിരുന്നു. കൂടാതെ ഗാസ്പെറിനിയെ സ്വന്തമാക്കുന്നതിന് മുമ്പ്, റോമ മുൻ മാൻ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്, സെസ്ക് ഫാബ്രിഗാസ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നു.






