മലപ്പുറം: ഗ്ലോബൽ ഒഐസിസി കിഴുപറമ്പ് മണ്ഡലം കമ്മിറ്റി വിജയികളെ അനുമോദിച്ചു. ഹൈക്കോടതിയിൽ എൻറോൾ ചെയ്തവരും, കലോത്സവ വിജയികളെയും ഒഐസിസി ആദരിച്ചു. കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകരായി എൻറോൾ ചെയ്ത സൗദ യൂസുഫ്, ആയിഷ ദിൽന എന്നിവരെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി ഗാനാലാപനത്തിന് ഒന്നാം സ്ഥാനം ലഭിച്ച നിദ ഷെറിനുമുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംകെ കുഞ്ഞിമുഹമ്മദ്, വാർഡ് മെമ്പർമാരായ ഇഡി ജോജൻ, പ്രിൻസ് അരിയണിയിൽ എന്നിവർ നിർവഹിച്ചു.
തദ്വേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധികൾക്ക് ഗ്ലോബൽ ഒഐസിസിയുടെ ഉപഹാരം സമർപ്പിച്ചു. കോൺഗ്രസ് പ്രസിഡന്റ് എംകെ.ഫാസിൽ ഉദഘാടനം ചെയ്തു. ഗ്ലോബൽ ഒഐസിസി കിഴുപറമ്പ്
മണ്ഡലം പ്രസിഡണ്ട് എംടി. നജീബ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എംഇ. റഹ്‍മത്തുള്ള, ജിഫിൻ വേങ്ങമണ്ണിൽ, ജനറൽ സെക്രട്ടറിമാരായ ഹമീദ് ചാലിൽ ജലീൽ എടക്കര, എംടി കരീം മാസ്റ്റർ, ടികെ സദഖത്തുള്ള മണ്ഡലം ഭാരവാഹികളായ അലി കാരങാട്, എം അരവിന്ദാക്ഷൻ, സലീം മുക്കോളി, റഫീഖ് കുറുമാടൻ, പിടി റഫീഖ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറർ സെക്രട്ടറി വി നിസാമുദ്ധീൻ സ്വാഗതവും, മണ്ഡലം കോൺഗ്രസ് ട്രഷറർ പിടി മുഹമ്മദ് അലി നന്ദിയും പറഞ്ഞു.










