Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍ണായക വ്യോമയാന സുരക്ഷാ പദ്ധതി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതലമുറ ഗേറ്റുകളും നിര്‍ണായക മേഖലകളില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കരസ്ഥമാക്കി. ഓട്ടോമാറ്റിക് ആയി നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയുന്ന എഎന്‍പിആര്‍ സംവിധാനവുമായി സംയോജിപ്പിച്ച അണ്ടര്‍ വെഹിക്കിള്‍ സ്കാനിങ് സംവിധാനം (യുവിഎസ്എസ്) അതീവ ശക്തിയുള്ള ടയര്‍ കില്ലറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് ഈ പദ്ധതിയില്‍പ്പെടും. വാഹന പരിശോധനകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും വാഹനങ്ങള്‍ തടയാനും വിമാനത്താവളത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുമെല്ലാം ഈ സംയോജിത സുരക്ഷാ സംവിധാനങ്ങള്‍ സഹായകമാകും.

ടെര്‍മിനല്‍ ഒന്ന്, രണ്ട് എന്നിവിടങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള ഗേറ്റുകളില്‍ ഇവ സ്ഥാപിക്കും. വിമാനത്താവളത്തിലേക്കു വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും ഇതിലൂടെ നിരീക്ഷിക്കുന്നു എന്ന് ഉറപ്പാക്കും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിഷ്കര്‍ഷിച്ചിട്ടുള്ള വ്യോമയാന സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും വ്യോമയാന സുരക്ഷാ നിലവാരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും വിമാനത്താവളത്തിനുള്ള പ്രതിബദ്ധതയാണ് ഇവിടെ ആദ്യമായി സ്ഥാപിക്കുന്ന വന്‍തോതിലെ വാഹന പരിശോധനാ സംവിധാനത്തിലൂടെ ദൃശ്യമാകുന്നത്.

ഇവ സ്ഥാപിക്കുന്നതോടെ വിമാനത്താവളത്തിലെ നിര്‍ദ്ദിഷ്ട മേഖലകളിലേക്കു പ്രവേശിക്കുന്ന ഓരോ വാഹനത്തിന്‍റേയും അണ്ടര്‍ കാരേജ് സ്കാന്‍ യുവിഎസ്എസ് സംവിധാനത്തിലൂടെ സ്വയം നടക്കും. പരിശോധനകള്‍ കൂടുതല്‍ കൃത്യമാകാനും അപകടസാധ്യതകള്‍ തല്‍സമയം കണ്ടെത്താനും സംരക്ഷണത്തിനായി ശക്തമായ മാര്‍ഗങ്ങള്‍ സാധ്യമാക്കാനും ഇതു വഴിയൊരുക്കും. വാഹന നമ്പറുകള്‍ ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്നത് കൂടുതല്‍ ശക്തമായ പരിശോധനകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും സഹായകമാകുകയും ചെയ്യും.

ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസിന്‍റെ ഒരു നിര്‍ണായക നാഴികക്കല്ലാണ് ഈ പദ്ധതി. രാജ്യത്തെ വ്യോമയാന മേഖലയില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും കേരളത്തിലും, സാന്നിധ്യം വിപുലമാക്കാനും ഇതു വഴിയൊരുക്കും.

തങ്ങളുടെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസിന്‍റെ നിര്‍ണായക വളര്‍ച്ചാ മേഖലയാണ് വ്യോമയാനമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്കര്‍ ഗോഖലെ പറഞ്ഞു. ആധുനികവും നിയന്ത്രണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതവുമായ സുരക്ഷാ സംവിധാനങ്ങള്‍ക്കായി രാജ്യത്തെ വിമാനത്താവളങ്ങള്‍ വന്‍ തോതിലാണ് നിക്ഷേപം നടത്തുന്നത്.

കൊച്ചി വിമാനത്താവളവുമായുള്ള തങ്ങളുടെ പങ്കാളിത്തം ഉന്നത ശേഷിയുള്ള സുരക്ഷാ സാങ്കേതികവിദ്യാ മേഖലയിലെ തങ്ങളുടെ മേധാവിത്തമാണു സൂചിപ്പിക്കുന്നത്. സ്മാര്‍ട്ട് ആയ വാഹന പരിശോധനകള്‍, ഓട്ടോമേറ്റഡ് അക്സസ് സംവിധാനങ്ങള്‍, അത്യൂധുനിക നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് തങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളിലെ സാന്നിധ്യം വര്‍ധിച്ചു വരുന്നത് തങ്ങളുടെ സംവിധാനങ്ങളിലെ വിശ്വാസ്യത വര്‍ധിക്കുന്നതിന്‍റെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ണായക അടിസ്ഥാന സൗകര്യ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള കരാറുകള്‍ കരസ്ഥമാക്കി കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് ശക്തമായ വളര്‍ച്ചയാണ് കൈവരിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ചത്രപതി ശിവജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം, ചൗധരി ചരണ്‍സിങ് അന്താരാഷ്ട്ര വിമാനത്താവളം, രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, അല്ലൂരി സിതാരമ രാജു അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ ഇടങ്ങള്‍ ഇതിലുള്‍പ്പെടുന്നു. സിയാലിലെ വിന്യാസം പൂര്‍ത്തിയായാല്‍ കൂടുതല്‍ ശക്തമായ വിമാനത്താവള സുരക്ഷ, വാഹന പരിശോധന, നിയന്ത്രണ സംവിധാനങ്ങളുടെ കൂടുതല്‍ ശക്തമായ പാലനം എന്നിവ ഉറപ്പാക്കാനാകും.

Recent News

Advertisement
WhiteswanTV Footer