കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വര്‍ദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകള്‍ക്കും അനുപാതികമായ വില വര്‍ധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വര്‍ദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്.
ശനിയാഴ്ച മുതല്‍ നേരിയ തോതില്‍ കുറഞ്ഞ സ്വര്‍ണ്ണ വിലയാണ് ഇന്ന് വീണ്ടും കൂടി സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.






