Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മമ്മൂട്ടി- ജോമോന്‍ ചിത്രം ‘സാമ്രാജ്യം’ 4K റീ റിലീസ് തീയതിയില്‍ മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4ഗ റീ റിലീസ് തീയതിയില്‍ മാറ്റം. സെപ്റ്റംബര്‍ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ, റീമാസ്റ്ററിംഗ് ജോലികള്‍ തീരാന്‍ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. അല്പം വൈകിയാലും വമ്പന്‍ തിരിച്ചു വരവായി ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റീമാസ്റ്റര്‍ പതിപ്പിന്റെ ടീസര്‍ പുറത്ത് വിട്ടത്. 4ഗ ഡോള്‍ബി അറ്റ്‌മോസില്‍ ആണ് ചിത്രം റീ മാസ്റ്റര്‍ ചെയ്യുന്നത്. ആരിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവര്‍ത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം’, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതല്‍ 1 കോടി രൂപ വരെ മുതല്‍ മുടക്കില്‍ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമാണ്. അള്‍ട്രാ സ്‌റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം, അതിന്റെ മേക്കിങ് മികവ് കൊണ്ടും വലിയ പ്രേക്ഷക പ്രശംസ നേടി. സ്‌റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം ബെന്‍സ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ചു കൊണ്ട് വമ്പന്‍ കാന്‍വാസിലാണ് ഒരുക്കിയത്. കേരളത്തില്‍ ഒതുങ്ങി നില്‍ക്കാതെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നൂറും ഇരുനൂറും ദിവസങ്ങള്‍ തകര്‍ത്തോടിയ ചിത്രം കൂടിയാണ് ‘സാമ്രാജ്യം’.

ഗാനങ്ങള്‍ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നല്‍കിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനന്‍ വിന്‍സെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത് കെ പി ഹരിഹരപുത്രന്‍. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റന്‍ രാജു, അശോകന്‍, വിജയരാഘവന്‍, ശ്രീവിദ്യ, സോണിയ, സത്താര്‍, ജഗന്നാഥ വര്‍മ്മ, സാദിഖ്, സി ഐ പോള്‍, ബാലന്‍ കെ നായര്‍, പ്രതാപചന്ദ്രന്‍, ജഗന്നാഥന്‍, ഭീമന്‍ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer