തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 290 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയേക്കാൾ 2,320 രൂപ വർധിച്ചു. ഇന്നത്തെ വില പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,440 രൂപയായിരുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും വർധനയുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില.




