Gold prices fall: Pawan drops by Rs 720
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ 8 ഗ്രാം സ്വര്‍ണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയാന്‍ കാരണമായിരിക്കുന്നത്.
പവന് 720 രൂപയുടെ വന്‍ ഇടിവുണ്ടായതോടെ സ്വര്‍ണവില 89,080 രൂപയിലേക്ക് കൂപ്പുകുത്തി. ഗ്രാമിന് 11,135 രൂപയാണ് നല്‍കേണ്ടി വരിക . പവന് വില ഒരു ലക്ഷത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചുദിവസമായി സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 8200 രൂപയിലേറെയാണ്.










