തുടർച്ചയായ നാല് ദിവസത്തെ വർദ്ധനവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 73000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്. കഴിഞ്ഞ നാല് ദിവസത്തിൽ സ്വർണവില 1,680 രൂപയോളമാണ് കൂടിയത്.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ വർധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7490 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്. യുഎസിലെ തൊഴില്‍ സംബന്ധിച്ച കണക്കുകള്‍ സ്വര്‍ണവിപണിയെ സ്വാധീനിച്ചേക്കും.
Content: Gold prices put a brake on the rally; Pawan remains at Rs 73,040






