തൃശ്ശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച നിരവധി ക്രമിനൽക്കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട നെല്ലായി ആലത്തൂർ ദേശത്ത്, കുറുവത്ത് വീട്ടിൽ ആദർശ് 24, എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ തൃശ്ശൂർ ജില്ലയിൽ പ്രവേശിച്ച് കാപ്പ സഞനിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ആദർശിനെ അന്വേഷണ സംഘം ആലത്തൂർ ഷാപ്പിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ആദർശ് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, നാല് അടിപിടിക്കേസിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് തടയുന്നതിനായി അറസ്റ്റ് ചെയ്ത് നീക്കിയ അഞ്ച് കേസുകളിലും പൊതു സമാധാനത്തിനായി നല്ല നടപ്പിന് ജാമ്യമെടുപ്പിച്ച ഒരു കേസ്സിലടക്കം പന്ത്രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ്, സബ്ബ് ഇൻസ്പെക്ടർ ഗോകുലൻ, ജി എസ് സി പി ഒ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.










