തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സസ്പെന്‍ഡ് ചെയ്ത് 9 മാസത്തിനു ശേഷമാണ് പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അഡീ.ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ അന്വേഷണ ഉദ്യോഗസ്ഥനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാള്‍ പ്രസന്റിങ് ഓഫിസറുമാണ്.
മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പ്രശാന്തിനെതിരെ ഒന്‍പത് മാസത്തിനു ശേഷമാണ് നടപടി ഉണ്ടാകുന്നത്. ഇതിനിടെ മൂന്നു തവണ സസ്പെന്‍ഷന്‍ നീട്ടുകയും ചെയ്തു.
ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രശാന്ത് ഉന്നയിച്ചിട്ടുള്ളത്.




