Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചികിത്സയിലിരിക്കെ വിവാഹ ദിനത്തിൽ വരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വിവാഹം നിശ്ചയിച്ചിരുന്ന ദിവസം വരൻ മരണപ്പെട്ടു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ മകൻ ജസ്റ്റിൻ വി ജോൺ (32) ആണ് മരിച്ചത്. കിഴക്കേക്കോട്ടയിലെ സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ് ഉടമയായിരുന്നു അദ്ദേഹം.

ഇന്നലെ തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹം നടത്താനിരിക്കെയായിരുന്നു ദുഃഖകരമായ സംഭവം. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വിവാഹത്തിനു മുന്നോടിയായി നടത്തിയ അത്താഴമൂട്ട് ചടങ്ങിനിടെ ജസ്റ്റിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജസ്റ്റിൻ ആശുപത്രിയിലായതിനെ തുടർന്ന് വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. നേരത്തെ അദ്ദേഹത്തിന് കരൾ സംബന്ധമായ രോഗത്തിന് ചികിത്സ ഉണ്ടായിരുന്നതായും വിവരമുണ്ട്.

മാതാവ് എൽസമ്മയും സഹോദരി ജിനു മരിയയും (ഓസ്ട്രേലിയ) ആണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

Recent News

Advertisement
WhiteswanTV Footer