കൊച്ചി: 8.36 കിലോഗ്രാം കഞ്ചാവുമായി ഒരു അതിഥി തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ യാരു ദീൻഷേഖ് ആണ് അറസ്റ്റിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആർപിഎഫ് ആലുവ യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ആലുവ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം നിന്നാണ് പ്രതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ ഡിഎസ് അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആർപിഎഫ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് ജോൺ, സുരേന്ദ്രൻ കെ., വിഹാൻ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ടി.എസ്. പ്രതീഷ്, ശ്യാം കുമാർ, സിവിൽ എക്സൈസ് ഓഫീസർ ജിജോ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.






