തൃശൂർ: 2022ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ബി.കെ. ഹാരിനാരായണനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. സംസ്ഥാന അവാർഡ് നേടിയതിന് പിന്നാലെ തന്നെ തീരുമാനിച്ചിരുന്ന ആദരവ് ചില സാങ്കേതിക കാരണങ്ങളാൽ വൈകിയെങ്കിലും, ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത സെമിനാറിൽ വെച്ച് ഗാനരചയിതാവ് ബി.കെ. ഹാരിനാരായണനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പൊന്നാടയും ഉപഹാരവും നൽകി ആദരം അർപ്പിച്ചു.
ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ, ഡോ. ബേബി ശ്രീറാം, അറക്കൽ നന്ദകുമാർ എന്നിവരും പങ്കെടുത്തു. അറക്കൽ നന്ദകുമാറിന്റെ ഈണത്തിന് ഹാരിനാരായണൻ വരികൾ രചിച്ച് ആലപിച്ചത് ചടങ്ങിന്റെ പ്രത്യേക ആകഷമായി മാറി.







