നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. മലയാളത്തില്‍ ഇനി ആരൊക്കെ വന്നാലും മലയാളിയുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത പേരും രൂപവുമാണ് മോഹന്‍ലാല്‍ എന്ന അഭിനയ കുലപതിയുടേത്. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നീടുമ്പോളും ഓരോ മലയാളിയും ഓര്‍ത്തുവെക്കുന്ന ഒരു ദിവസമാണ് മെയ് 21 . ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രീയ നടന്റെ ജന്മദിനം.
തിരനോട്ടത്തില്‍ തുടങ്ങിയെങ്കിലും ആദ്യം പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന് എന്ന വില്ലനിലൂടെ മോഹന്‍ലാല്‍ നടന്നു കയറിയത് മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലേക്കും അതിലൂടെ ആരാധകരുടെ മനസിലേക്കുമാണ്.

എണ്‍പതുകളില്‍ സ്വാഭാവിക അഭിനയം കൊണ്ട് വിസ്മയം തീര്‍ത്ത അദ്ദേഹം തൊണ്ണൂറുകളില്‍ ചുവടൊന്ന് മാറ്റിപ്പിടിച്ചു. തുടര്‍ന്ന് ബ്ലോക് ബസ്റ്ററുകളുടെ ഒരു നീണ്ട നിര തന്നെ മലയാളികള്‍ക്ക് സമ്മാനിക്കുകയും ചെയ്തു അദ്ദേഹം.






