സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഏറ്റവും പുതിയ ലുക്കിൽ ഹാരിയർ ഇവി; വില 21.49 ലക്ഷം, 627 കി.മീ റേ​ഞ്ച്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഏറ്റവും പുതിയ ലുക്കിൽ ടാറ്റ ഹാരിയർ ഇവി വിപണിയിൽ എത്തിയിരിക്കുന്നു. വിപണിയിലെത്തിയിരിക്കുന്ന വില 21.49 ലക്ഷം രൂപ മുതലാണ് സ്റ്റാർട്ടിങ്. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയർന്ന വാഹനമാണ് ഹാരിയർ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനവും ഹാരിയർ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നൽകുന്നുണ്ട്. നിലവിൽ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 627 കിലോമീറ്റർ ചാർജ് നൽകുന്ന വാഹനത്തിന് 250 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 15 മിനിറ്റ് ചാർജ് െചയ്താൽ മതി.

ജനുവരിയിൽ നടന്ന ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിലാണ് നിർമിക്കുന്നത്. ടാറ്റ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള മോഡലാണ് ഹാരിയർ ഇവി. ഫെയ്സ്‌ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. 19 ഇഞ്ച് എയ്റോ ഒപ്റ്റിമൈസിഡ് അലോയി വീലുകളാണ് വാഹനത്തിന്. ഹാരിയറിനക്കാൾ 2 എംഎം നീളവും 210 എംഎം വീതിയും 22 എംഎം ഉയരവും ഇലക്ട്രിക് മോഡലിന് കൂടുതലുണ്ട്. എംപവേർഡ് ഓക്സൈഡ്, നൈനിറ്റാൽ നോക്ടേൺ, പ്രിസ്റ്റൈൻ വൈറ്റ്, പ്യൂർ ഗ്രേ എന്നിങ്ങനെ നാലു നിറങ്ങളിൽ ഹാരിയർ ഇവി ലഭിക്കും. ഇതോടൊപ്പം, ടാറ്റ ഹാരിയർ ഇവിയുടെ സ്റ്റെൽത്ത് എഡിഷനുമുണ്ട്. ഇതിൽ ഉള്ളിലും പുറത്തും ബ്ലാക്ക്ഡ്-ഔട്ട് ഡിസൈൻ ഘടകങ്ങളാണ് നൽകിയിട്ടുള്ളത്.

ഇന്റീരിയറിലെ പ്രധാന ആകർഷണം 14.53-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനാണ്. ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ ക്യുഎൽഇഡി ഡിസ്പ്ലേ ആണ്. സിനിമാറ്റിക് എക്സ്പീരിയൻസ് വാഹനം നൽകുമെന്നാണ് ടാറ്റ പറയുന്നത്. മാപ്പ് അടക്കം സംവിധാനങ്ങളുള്ള ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററാണ്. ഡോൾബി ആറ്റ്മോസ് 5.1, ജെബിഎൽ മോഡ്, ഹോം തീയറ്റർ എക്സ്പീരിയൻസ് എന്നിവ ഹാരിയർ ഇവി നൽകും. ടാറ്റയുടെ പുതു തലമുറ വാഹനങ്ങളെപ്പോലെ തന്നെ ഇലുമിനേറ്റഡ് നാല്-സ്പോക്ക് സ്റ്റിയറിങ് വീലാണ്.

സെന്റർ കൺസോളിൽ ഹവാക്ക് ടച്ച് പാനലുകളാണ്. റോട്ടറി ഡ്രൈവ് മോഡ് സെലക്റ്റ് സ്വിച്ചും നൽകിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, അംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് മുൻസീറ്റുകൾ, ഡോൾബ് അറ്റ്മോസ് 5.1 ഉള്ള പത്ത് സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വെഹിക്കിൾ ടു ലോഡ്, വെഹിക്കിൾ ടു വെഹിക്കിൾ ചാർജിങ് സൗകര്യം, കണക്റ്റ‍ഡ് കാർ ടെക്, നാല് ഡ്രൈവ് മോഡുകൾ, എച്ച്ഡി റിയർവ്യൂ മിറർ വിത്ത് ഡിവിആർ എന്നിവയുമുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.