തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ചതിനാലാണ് തീരുമാനം. നിലവില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി. ksu പ്രതിഷേധത്തിൽ കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രിയെ കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ച്ചാർജ് ചെയ്തത്. നിലവില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നാല് ദിവസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ മന്ത്രിക്ക് നിര്‍ദേശിച്ചിട്ടുള്ളത്.






