Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യത; അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും നടക്കുന്ന വേനൽക്കാല ക്ലാസുകൾക്ക് വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. നിലവിൽ 12 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം 24 വരെ ശക്തമായ ചൂട് തുടരുമെന്നാണ് പ്രവചനം. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിക്കാനും സാധ്യതയുണ്ട്.

Recent News

Advertisement
WhiteswanTV Footer