ഡാർജിലിംഗ്: പശ്ചിമ ബംഗാളിൽ അതിശക്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിൽ വലിയ നാശം വിതയ്ക്കുന്നു. ഡാർജിലിംഗിലെ ബാലസൺ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ, നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം വെള്ളത്തിൽ ഒലിച്ചുപോയി. ഇത് ഡാർജിലിംഗ്, സിലിഗുരി, മിറിക് എന്നിവ തമ്മിലുള്ള റോഡ് ഗതാഗതം പൂർണ്ണമായി മുടക്കുകയും നിരവധി പ്രദേശങ്ങൾ പരസ്പരം ഒറ്റപ്പെടുകയും ചെയ്തു.
സിലിഗുരിയെയും മിരിക്കിനെയും ഡാർജിലിംഗുമായി ബന്ധിപ്പിച്ചിരുന്ന ഈ പ്രധാന പാലം നദിയിൽ തകർന്നു ഒഴുകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മിറിക്കിലെ ദുധിയ എന്ന സ്ഥലത്ത് പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വെള്ളത്തിൽ വീഴുന്നതും, നദിയുടെ കരയ്ക്കരെയുള്ള കെട്ടിടങ്ങൾ ചതറിയും ഒടിഞ്ഞും നദിയിലേക്ക് തകർന്ന് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്.
വടക്കൻ ബംഗാളിൽ കനത്ത മഴ തുടരുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് സിലിഗുരി–ഡാർജിലിംഗ് എസ്‌എച്ച്–12 വഴിയുള്ള വാഹന ഗതാഗതം അടച്ചിട്ടതായി അധികൃതർ അറിയിച്ചു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ദുധിയ പാലം തകർന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. മഴയും മണ്ണിടിച്ചിലും കാരണമായി നിരവധി കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആലപ്പത്തുള്ള പ്രദേശങ്ങളിൽ ജാഗ്രതാനിർദേശം പുറത്തുവിട്ടിട്ടുണ്ട്.










