Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉത്തരേന്ത്യയില്‍ മഴക്കെടുതി; യമുനാ നദി കരകവിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാസിയാബാദ്: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കെടുതി മൂലം ജനജീവിതം താറുമാറായി. യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഗാസിയാബാദിലും നോയിഡയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അപകടസൂചികയ്ക്കും മുകളിലാണ് യമുനാ നദി ഒഴുകുന്നത്. നദിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ള ആളുകളെയെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. അയ്യായിരത്തോളം പേരെയാണ് താല്‍ക്കാലിക താമസ സ്ഥലത്തേക്ക് മാറിതാമസിച്ചിരിക്കുന്നത്. യമുനാ നദിതീരങ്ങളില്‍ നിലവില്‍ പ്രളയഭീതി നിലനില്‍ക്കുന്നുണ്ട്.

ഹരിയാണയില്‍ അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം ഡല്‍ഹിയിലേക്കാണ് ഒഴുകിയെത്തുന്നത്. നിരവധി കുടിലുകളില്‍ വെള്ളം കയറി. ജനജീവിതം ദുസ്സഹമായി. നിലവില്‍ ഡല്‍ഹിയില്‍ മഴ പെയ്യുന്നില്ല. പക്ഷേ യമുനാനദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി നഗരത്തില്‍ യെല്ലോ അലര്‍ട്ടാണ്.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 1988-ന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് പഞ്ചാബ് കടന്നുപോകുന്നത്. രണ്ടര ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ജമ്മുവിലും ഹിമാചല്‍ പ്രദേശിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer