വേനലവധി ആഘോഷമാക്കാൻ കുട്ടികൾക്ക് നൽകാൻ പറ്റിയ ഒരു പെർഫെക്റ്റ് ഫ്യൂഷൻ വിഭവമാണിത്. പുറമെ ക്രിസ്പിയും ഉള്ളിൽ ചീസിയുമായ ഈ ഇഡ്ഡലി എല്ലാവർക്കും പ്രിയപ്പെട്ടതാകും.
ആവശ്യമായ ചേരുവകൾ
ഇഡലി മാവ്: 2 കപ്പ്
ഉരുളക്കിഴങ്ങ്: 2 എണ്ണം (ഉപ്പിട്ട് വേവിച്ചത്)
സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക്: 2 എണ്ണം
ഇഞ്ചി: 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
കുരുമുളകുപൊടി: 1/2 ടീസ്പൂൺ
ചീസ്: ആവശ്യത്തിന് (ക്യൂബ്സ് അല്ലെങ്കിൽ മൊസറല്ല)
കറിവേപ്പില: ഒരു തണ്ട്
എണ്ണ/ബട്ടർ: 2 ടേബിൾ സ്പൂൺ
ഉപ്പ്: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് വേവിച്ചു ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കുക.
മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല തയ്യാർ!
ഇഡ്ഡലി നിറയ്ക്കാം
ഇഡ്ഡലി തട്ടിൽ അല്പം എണ്ണ പുരട്ടിയ ശേഷം ഓരോ കുഴിയിലും പകുതി ഭാഗം മാത്രം മാവ് ഒഴിക്കുക.
ഇതിന്റ നടുവിലായി തയ്യാറാക്കി വെച്ച മസാലയിൽ നിന്ന് ഒരു ചെറിയ ഉരുള വെക്കുക.
മസാലയ്ക്ക് മുകളിൽ ഒരു ചെറിയ കഷ്ണം ചീസും വെക്കാം.
ഇനി ഇതിനു മുകളിലായി വീണ്ടും അല്പം മാവ് ഒഴിച്ച് മസാലയും ചീസും പൂർണ്ണമായും മൂടുക.
പതിവുപോലെ ആവിയിൽ 10-12 മിനിറ്റ് വേവിച്ചെടുക്കുക.
ഇഡ്ഡലി തണുത്ത ശേഷം തട്ടിൽ നിന്നും മാറ്റുക.
കൂടുതൽ രുചിക്കായി, വേവിച്ചെടുത്ത ഇഡ്ഡലി കഷ്ണങ്ങളാക്കി മുറിച്ചോ അല്ലാതെയോ ഒരു പാനിൽ അല്പം ബട്ടർ ഒഴിച്ച് ഒന്ന് ടോസ്റ്റ് ചെയ്തെടുക്കാം. ഇത് പുറംഭാഗം മൊരിഞ്ഞു കിട്ടാൻ സഹായിക്കും.




