സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് ഹിഷാം അബ്‍ദുൾ വഹാബ്; ഗോൾഡൻ സ്റ്റാർ ഗണേഷ് – ശ്രീനിവാസ് രാജു ചിത്രം ആരംഭിച്ചു

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തൻ്റെ സംഗീതം കൊണ്ട് തരംഗമായി മാറിയ മലയാളി സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൾ വഹാബ്. ഇപ്പോൾ കന്നഡ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കന്നഡ താരം ഗോർഡൻ സ്റ്റാർ ഗണേഷ് നായകനാവുന്ന ചിത്രം ഒരുക്കുന്നത് ശ്രീനിവാസ് രാജുവാണ്. ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ദേവിക ഭട്ട് ആണ് നായികയായി എത്തുന്നത്. ഇപ്പൊൾ മൈസൂരിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ആഴ്ച മൈസൂരിൽ വെച്ച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ ഭാര്യ ഐഷത്ത് സഫയോടൊപ്പം ഹിഷാം അബ്ദുൾ വഹാബും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം കന്നഡയിലെ ഏറ്റവും ലാഭം നേടിയ ചിത്രമായ “കൃഷ്‍ണം പ്രണയ സഖി” ക്ക് ശേഷം ഗോർഡൻ സ്റ്റാർ ഗണേഷും ശ്രീനിവാസ് രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബ്ലോക്ബസ്റ്റർ ഹിറ്റായ “കൃഷ്‍ണം പ്രണയ സഖി” 125 ദിവസത്തോളം പ്രദർശിപ്പിച്ച് വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയിരുന്നു.

മലയാളത്തിൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലൂടെ ശ്രദ്ധ നേടിയ ഹിഷാം, ഹൃദയത്തിലെ ട്രെൻഡിങ് ഗാനങ്ങളിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ പ്രശസ്തി നേടി. തെലുങ്കിൽ, വിജയ് ദേവരക്കൊണ്ട ചിത്രം “കുഷി”, നാനി ചിത്രം ‘ഹായ് നാനാ” ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് സംഗീതം പകർന്ന ഹിഷാം അവിടെയും ഇപ്പൊൾ തിരക്കേറിയ സംഗീത സംവിധായകനാണ്. അടുത്തിടെ എത്തിയ ജിയോ ഹോട്ട് സ്റ്റാർ വെബ് സീരീസ് കേരള ക്രൈം ഫയൽസ് സീസൺ 2 ന് വേണ്ടിയും ഹിഷാം ഒരുക്കിയ സംഗീതം വൻ ഹിറ്റായി മാറിയിരുന്നു. തമിഴിൽ “മാമൻ” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹിഷാം, “വൺസ് മോർ” എന്ന അർജുൻ ദാസ് ചിത്രത്തിനായി ഒരുക്കിയ “വാ കണ്ണമ്മ” എന്ന ഗാനവും വൻ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രമാണ് ഹിഷാം സംഗീതമൊരുക്കി ഇനി റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം.

Advertisement

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌

Read More »
Advertisement