ന്യൂഡൽഹി : ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷി മർലേനയുടെ സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കാൻ നിർദേശം. ഇതിന് പകരം വൈ കാറ്റഗറി സുരക്ഷ അനുവദിക്കാനാണ് നിർദേശം. വൈ കാറ്റഗറി സുരക്ഷയിലേക്ക് മാറുന്നതോടെ 2 കാമൻഡർമാർ അടക്കം 12 പൊലീസുകാരാവും അതിഷിയുടെ സുരക്ഷയ്ക്കായി ഉണ്ടാവുക. മാത്രമല്ല ഈ മാറ്റത്തിലൂടെ ചില പ്രത്യേക അവകാശങ്ങളും നീക്കം ചെയ്യപ്പെടും.
അതിഷിക്കെതിരായ ഭീഷണിയെക്കുറിച്ച് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ആതിഷിക്ക് സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കി പകരം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത് . മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും സെഡ്+ സുരക്ഷയാണ് അനുവദിച്ചിക്കുന്നത്. ആദ്യം ഇരുവരുടെയും സുരക്ഷാ സംവിധാനങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അതിഷിയുടെ സുരക്ഷ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.






