സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്രത്തിൽ നിന്ന് മടങ്ങവേ വീട്ടമ്മയെ മക്കളുടെ മുൻപിൽ വെച്ച് പീഡിപ്പിച്ചു: കേസ് ഒതുക്കി തീർക്കാൻ പോലീസിന്റെ ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും കൂട്ടബലാത്സംഗം. ബസിനുള്ളിൽ മക്കളുടെ മുൻപിൽ വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയില്‍ വിജയനഗര സ്വദേശിനിയാണ് അതിക്രമത്തിനാണ് ഇരയായത്. മാര്‍ച്ച് 31 നു ഉച്ഛാംഗിദുര്‍ഗ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായാണ് യുവതിയും മക്കളും ദാവണഗെരെയിലുള്ള ഹരപ്പനഹള്ളിയിലെത്തിയത്.

ഉത്സവത്തില്‍ പങ്കെടുത്ത ശേഷം യുവതിയും മക്കളും തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ദാവണഗെരെയിലേക്ക് ബസ് കയറി. ബസിൽ ആരുമില്ലാതെയായപ്പോൾ വിജനമായ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. മക്കളെ കെട്ടിയിട്ടു വായിൽ തുണി തിരികിയതിനു ശേഷം അവരുടെ മുൻപിൽ വെച്ചാണ് കൂട്ടബലാത്സംഗം ചെയ്തത്.

തുടർന്ന് ഗ്രാമവാസികളാണ് യുവതിയേയും മക്കളേയും ഒപ്പം പ്രതികളായ ബസ് ഡ്രൈവര്‍ പ്രകാശ് മഡിവലാര, കണ്ടക്ടര്‍ സുരേഷ്, സഹായി രാജശേഖര്‍ എന്നിവരെ കണ്ടെത്തിയത്. പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാല്‍ പാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. യുവതിയില്‍ നിന്ന് പൊലീസ് സംഘം ഒരു വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങി. തുടര്‍ന്ന് സ്ത്രീക്ക് 2,000 രൂപയും നല്‍കി. വസ്ത്രം കീറിയതിനാല്‍ പുതിയ വസ്ത്രം വാങ്ങുന്നതിനായായിരുന്നു പണം നല്‍കിയത്. ബസില്‍ നടന്ന സംഭവം വലിയ പ്രശ്‌നമായേക്കാമെന്നും ആരോടും പറയരുതെന്നും പോലീസ് നിര്‍ദേശം നല്‍കി. ഇതിന് ശേഷം പൊലീസുകാര്‍ തന്നെ യുവതിയെ ഉച്ചംഗിദുര്‍ഗ ക്ഷേത്രത്തില്‍ കൊണ്ടുവിടുകയും വീട്ടിലേയ്ക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

പീഡന വിവരം യുവതി പ്രാദേശിക ദളിത് നേതാക്കളോട് വെളിപ്പെടുത്തി. തുടർന്ന് വിജയനഗര എസ്പി ശ്രീഹരി ബാബുവിനെ വിവരം അറിയിച്ചു. എസ്പിയുടെ നിര്‍ദേശ പ്രകാരം നേതാക്കള്‍ യുവതിയുമായി അരസിക്കെരെ പോലീസ് സ്റ്റേഷനിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ബസ് ഡ്രൈവര്‍ പ്രകാശ് മഡിവലാര, കണ്ടക്ടര്‍ സുരേഷ്, സഹായി രാജശേഖര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Tags :

Greeshma Celine Benny

Recent News

Advertisement