ന്യൂയോര്‍ക്ക്: യു എസ്സ് മേയർ തിരഞ്ഞെടുപ്പിലെ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി മേയർമാരെ അഭിനന്ദിച് മുൻ യൂ എസ്സ് പ്രസിഡൻറ് ബരാക് ഒബാമ. പക്ഷേ ഏറെ ശ്രെദ്ധിക്കപെട്ട തിരഞ്ഞെടുപ്പ് വിജയം ആയി മാറിയ ന്യൂയോര്‍ക്കില്‍നിന്നു വിജയിച്ച സെഹ്റാന്‍ മംദാനിയുടെ പേര് അഭിനന്ദന സന്ദേശത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വിര്‍ജീനിയയിലേയും ന്യൂജേഴ്സിയിലേയും കാലിഫോര്‍ണിയയിലേയും തിരഞ്ഞെടുപ്പ് വിജയങ്ങളെ സംബന്ധിച് അതിലും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള മംദാനിയുടെ വിജയം.
‘ഇന്ന് രാത്രി വിജയിച്ച എല്ലാ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധിക്കുന്ന, ശക്തരും പുരോഗമന ചിന്താഗതിയുള്ളവരുമായ നേതാക്കള്‍ക്ക് പിന്നില്‍ നമ്മള്‍ ഒന്നിക്കുമ്പോള്‍ നമുക്ക് വിജയിക്കാന്‍ കഴിയുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഭാവി അല്പം കൂടി ശോഭനമാണ്.’ ഒബാമ എക്‌സില്‍ കുറിച്ചു.
വിർജീനിയയിലും ന്യൂജേഴ്സിയിലും എല്ലാം മേയർ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിലും ലോകം മുഴുവൻ ഉറ്റു നോക്കിയിരുന്നത് ന്യൂയോർക്ക് സിറ്റിയുടെ മേയർ ആകാനുള്ള ആൻഡ്രു ക്വോമോയുംസൊഹ്‌റാൻ മംദാനിയും തമ്മിലുള്ള മത്സരത്തിലേക്ക് ആയിരുന്നു.
ശനിയാഴ്ച മംദാനിയുമായി ഒബാമ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നിട്ടും അദ്ദേഹത്തെ ഒദ്യോഗികമായി പിന്തുണക്കുന്നതിൽ ഒബാമ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഫോണ്‍ സംഭഷണത്തിനിടെ എന്നാൽ ഫോൺ സംഭാഷണത്തിനിടെ ഒബാമ മംദാനിയെ വളരെ അധികം പ്രശംസിക്കുകയും പ്രചാരണം കാണാന്‍ വളരെ ആകര്‍ഷകമായിരുന്നുവെന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നു എന്നാണ് പുറത്തു വന്ന റിപോർട്ടുകൾ പറയുന്നത്. ജനുവരി ഒന്നിന് അധികാരമേല്‍ക്കുന്നതോടെ ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യത്തെ മുസ്ലീം മേയറാകുന്ന ഇന്ത്യന്‍ വംശജനായ മേയറാണ് മംദാനി.
‘ഒബാമയുടെ പിന്തുണയില്ലാതെ സൊഹ്‌റാന്‍ അത് നേടി. ഇതിനര്‍ത്ഥം പഴയ തലമുറയില്‍ നിന്ന് മംദാനി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ്. ഈ പുതിയ തലമുറ ഡെമോക്രാറ്റിക് പാര്‍ട്ടിയെ എന്നെന്നേക്കുമായി പുനര്‍നിര്‍വചിക്കേണ്ട സമയമാണിത്!’ ഒരു എക്‌സ് ഉപയോക്താവ് കുറിച്ചു.
‘മംദാനിയുമായുള്ള ഫോണ്‍ കോള്‍ ചോര്‍ത്തുകയും എന്നാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്ത ആ ഇരട്ടത്താപ്പുകാരന്‍ വീണ്ടും ‘നമ്മള്‍’ എന്ന നാടകം കളിക്കുകയാണ്.’ മറ്റൊരാള്‍ പ്രതികരിച്ചു.










