ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു കിണറ്റിലേക്കു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണു മരിച്ചത്.
ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്തു വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഉഡുപ്പി ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










