ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ ആണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജന്‍ ബോംബ് പക്കല്‍ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുല്‍ഗാന്ധി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുല്‍ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു.
വോട്ട് അധികാര്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജന്‍ ബോബിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്.വോട്ടുകൊള്ള രാജ്യം മുഴുവന്‍ അറിയാന്‍ പോകുകയാണ്’ ബോംബ് പൊട്ടിയാല്‍ മോദിക്ക് മുഖം പുറത്ത് കാണിക്കാന്‍ കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.






