തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ പലസ്തീനില്‍ നിന്നുള്‍പ്പെടെയുള്ള 19 സിനിമകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രനിലപാടിനെതിരെ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ .
വിലക്ക് രാഷ്ട്രീയ അജണ്ടയെന്നും സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയെന്നുമാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പ്രതികരിച്ചു.
ലോകത്തെ തന്നെ മാതൃകാപരമായ മേള ഐഎഫ്എഫ്‌കെ. 29 എഡിഷനുകളില്‍ ഇല്ലാത്ത പ്രശ്‌നമാണിപ്പോള്‍നടക്കുന്നത്.
ബോധപൂര്‍വ്വം കേന്ദ്രത്തിന്റെ അറിവോടെ സൃഷ്ടിച്ച പ്രശ്‌നമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സിനിമകളുടെ അനുമതി ആദ്യം തന്നെ നിഷേധിച്ചു. സിനിമകളുടെ ആവശ്യകത അറിയിച്ചപ്പോള്‍ 189 എണ്ണത്തിന് അനുമതി കിട്ടി. ഇനി 19 സിനിമകള്‍ക്ക് കൂടി അനുമതി ലഭിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു.






