ആലപ്പുഴ: സദ്യയിൽ പായസം നൽകാത്തതിൽ പ്രകോപിതനായ 32കാരൻ വിളമ്പിയ ആളെ മർദിച്ചു. കഴിഞ്ഞ ദിവസം ഔസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നഗരത്തിൽ നടന്ന നേർച്ചസദ്യക്കിടെയാണ് സംഭവം. പായസം ലഭിക്കാത്തതിൽ ക്ഷുഭിതനായ യുവാവ് വിളമ്പിയയാളെ കല്ലുകൊണ്ട് ആക്രമിച്ചെന്നാണ് പരാതി.
അതോടെ തീരാതെ, പിന്നീട് ഇയാൾ വിളമ്പിയ ആളുടെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് യുവാവിനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.






