പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരെ വീണ്ടും കേസ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചതിന് മറ്റൊരു കേസുമുണ്ട്.
വീണ്ടും കേസില്‍ പ്രതിയായതിനാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം നടത്തുകയാണ്.
അതിജീവിതയെ അധിക്ഷേപിച്ചതിന് നേരത്തെ രഞ്ജിതക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യം അനുവദിച്ചു.
അതേ വിഷയത്തില്‍ വീണ്ടും കേസുകള്‍ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് രഞ്ജിതയുടെ വാദം.
ഒരേ കുറ്റത്തിന് പല സ്റ്റേഷനുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാളെ ജയിലില്‍ അടക്കാന്‍ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നാണ് രഞ്ജിതയുടെ പ്രതികരണം. കോടതി ജാമ്യം നല്‍കിയിട്ടും പൊലീസ് പഴുതുകള്‍ തേടുന്നത് എന്തിനാണെന്ന് രഞ്ജിത ചോദിക്കുന്നു.






