Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന;പ്രതിവര്‍ഷം 250 കോടിയുടെ വരുമാനം ലക്ഷ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന.കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വരുമാനം 93 ശതമാനവും യാത്രക്കാരുടെ എണ്ണം 27 ശതമാനവും വര്‍ധിച്ചു. 13.4 ലക്ഷം യാത്രക്കാരാണ് 2024-25 വര്‍ഷം കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെയ്തത്. ആകെ 11,430 വിമാനസര്‍വീസുകളാണ് നടത്തിയത്. 195 കോടി രൂപയുടെ വരുമാനമാണ് 2024-25 വര്‍ഷത്തില്‍ കിയാലിനുണ്ടായത്. 101 കോടി രൂപയായിരുന്നു 2023-24 വര്‍ഷത്തെ വരുമാനം.
ഈ സാമ്പത്തിക വര്‍ഷം 20 ലക്ഷം യാത്രക്കാരും 250 കോടി രൂപ വരുമാനവുമാണ് കിയാല്‍ ലക്ഷ്യമിടുന്നത്. രാജ്യാന്തര സര്‍വീസുകളുടെ എണ്ണത്തില്‍ 32 ശതമാനവും ചരക്കുനീക്കത്തില്‍ 25 ശതമാനവും വര്‍ധനയുണ്ടായി. ആകെ 4150 ടണ്‍ ചരക്കുനീക്കമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്.

ഒരുവര്‍ഷത്തിനിടെ ഒട്ടേറെ പുതിയ സര്‍വീസുകളും കണ്ണൂര്‍ വിമാനതാവളത്തില്‍ ആരംഭിച്ചു.. ഡല്‍ഹി, ഫുജൈറ, മസ്‌കത്ത്, ദമാം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ തുടങ്ങി. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസുകള്‍ തുടങ്ങി. കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനായി ആകാശ് എയര്‍, സ്‌പൈസ് ജെറ്റ്, എയര്‍ കേരള, അല്‍ഹിന്ദ് എയര്‍, സ്പിരിറ്റ് എയര്‍ തുടങ്ങിയ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ 2024ല്‍ നടത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി സര്‍വേയില്‍ ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച വിമാനത്താവളമായി കണ്ണൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 ലക്ഷം യാത്രക്കാരില്‍ കുറവുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലായിരുന്നു കിയാലിന്റെ നേട്ടം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer