സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതുവരെ മരണകാരണം വ്യക്തമല്ല. കാൽഗറി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി താന്യ ത്യാഗിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറലാണ് വ്യാഴാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ വിജയ് പാര്‍ക്ക് സ്വദേശിയാണ് താന്യ എന്നാണ് പുറത്തുവരുന്ന വിവരം.

താനിയയുടെ മരണത്തില്‍ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും കോൺസുലേറ്റ് കുറിപ്പിൽ പറയുന്നു. അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കുന്നു.

താന്യയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ, ഹൃദയാഘാതംമൂലമാണ് താന്യ മരിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഒരു എക്‌സ് പോസ്റ്റില്‍ പറയുന്നുണ്ട്. താന്യയുടെ മൃതദേഹം വിട്ടുകിട്ടാന്‍ കുടുംബം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ, ഈ എക്സ് പോസ്റ്റിന്‍റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

Tags :

Recent News

Advertisement